രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാസ് എന്റർടെയ്നർ ചിത്രം
ലോ ആൻഡ് ഓർഡർ' ടീസർ പുറത്തിറങ്ങി. കറുപ്പണിഞ്ഞ്, മുഖം വ്യക്തമാക്കാതെ കൈയിൽ തോക്കുമായി നടന്നുവരുന്ന കാരിക്കാമുറി ഷൺമുഖന്റെ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം. ......
ഇന്ത്യൻ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) പ്രചോദനാത്മകമായ ജീവിതകഥ പറയുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ തീയേറ്ററുകളിൽ തരംഗമാകുന്നു. ......
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ ശ്രുതി ഹാസൻ 15 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ പേരിനും പ്രശസ്തിക്കും കളങ്കം ഉണ്ടാക്കുന്ന തരത്തിൽ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ, ചിത്രം, ശബ്ദം തുടങ്ങിയവ സൃഷ്ടിച്ച് ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്നാണ് ഹർജി നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡീപ് ബാഗ് ടെക്നോളജി എന്നിവ ഉപയോഗിച്ച് തൻ്റെ മുഖം മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് തന്റെ അനുവാദമില്ലാതെ വിൽക്കുകയും, വ്യാജ പരസ്യങ്ങൾ നൽകുകയും ചെയ്യുന്നതിന് എതിരായാണ് ശ്രുതിഹാസൻ കോടതി കയറിയിരിക്കുന്നത്. ......
തമിഴ് താരം ധനുഷ് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ കരീന കപൂർ നായികയായേക്കും. പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഈ വൻകിട സംരംഭത്തിനായി കരീനയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും അനുകൂലമായ തീരുമാനം വൈകാതെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ......
സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ചിത്രീകരണം ഇന്ന് മുംബൈയിൽ ആരംഭിക്കും. അടുത്ത ആഴ്ച ചിത്രത്തിൽ നയൻതാര വീണ്ടും പങ്കുചേരും. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ളി'യാണ്. ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് അഭിനയിക്കുന്ന അടുത്ത ചിത്രവും ആധിക് രവിചന്ദ്രൻ തന്നെയാണ് സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം ഷാലിനി അജിത്താണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്തയും ഇന്നലെ നൽകിയിരുന്നു. ......
മലയാള സിനിമാ മേഖല വീണ്ടും കടുത്ത ബോക്സ് ഓഫീസ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കേരളത്തിലെ തിയേറ്ററുകൾക്ക് ജീവായുസ്സേകി അന്യഭാഷാ ചിത്രങ്ങളുടെ പടയോട്ടം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിലധികം മലയാള സിനിമകൾ തിയേറ്ററുകളിൽ വൻ പരാജയമേറ്റു വാങ്ങി. ......
വാർത്തകളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ പിടിപറ്റി മലയാളത്തിൽ മറ്റൊരു വേറിട്ട ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. 'Original' ആണോ അതോ 'Orijinal' ആണോ എന്ന ചോദ്യത്തോടെ പ്രേക്ഷകരിൽ ആകാംക്ഷ ഇരട്ടിപ്പിച്ച ടൈം ട്രാവൽ ത്രില്ലർ ചിത്രമായ 'Orijinal'-ന്റെ ചിത്രീകരണം പൂർത്തിയായി.
രസകരമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ചിത്രം റമീസ് ആണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ......
കേരളത്തിൽ പുതിയതായി ഏതൊരു മുഖ്യമന്ത്രി വരുമ്പോഴും ഒരു അപരനും വരുന്ന പതിവുണ്ട്.
എ. കെ. ആന്റണിക്കും വി. എസ്.......
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നയൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൻ്റെ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. തമിഴിലും, തെലുങ്കിലും ചിത്രങ്ങളുടെ എണ്ണം കുറച്ചെങ്കിലും തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാര തന്നെയാണ്. ......